Monday, January 31, 2011

ശഹീതെ മില്ലെത്ത് സി.എം.ഉസ്താദ് ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ഫെബ്രുവരി 4 നു


മേല്‍പറമ്പ : മേല്പറമ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ എസ്.കെ.എസ്.എസ്.എഫ് - എസ്.വൈ.എസ് - എസ്.ബി.വി മേല്‍പറമ്പ ശാഖ-ചെമ്മനാട് പഞ്ചായത്ത് ആസ്ഥാനമന്ദിരം, ശഹീതെ മില്ലത്ത് സി.എം.ഉസ്താദ് ഇസ്ലാമിക് സെന്റരിന്റെ ഉദ്ഘാടനം ഫെബ്രുവരി 4, വെള്ളിയാഴ്ച്ച  വൈകുന്നേരം 4 മണിക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. എം.ഐ.സി പ്രസിഡണ്ട്‌ ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അധ്യക്ഷത വഹിക്കും. നാസര്‍ ഫൈസി കൂടത്തായി അനുസ്മരണപ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
                  ഇസ്ലാമിക് സെന്റര്‍ സ്പോന്‍സര്‍ ചെയ്ത പൗര പ്രമുഖനും എസ്.വൈ.എസ് ചെമ്മനാട് പഞ്ചായത്ത് പ്രസിടെന്റുമായ സി.ബി.ബാവ ഹാജിയെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശാലനിയിച്ച് ആദരിക്കും. തുടര്‍ന്ന്‍ 8 ദിവസം നീണ്ടുനില്‍ക്കുന്ന മത പ്രഭാഷണം നടക്കും. സമാപന ദിവസം നടക്കുന്ന ദിക്ര്‍ ഹല്‍ഖക്ക് ശൈഖുനാ ഖാസി ത്വാഖ അഹമ്മദ്‌ മൗലവി അല അസ്ഹരി നേതൃത്വം നല്‍കും. ഇതിനോടനുബന്ധിച് മേല്‍പറമ്പ മുസ്ലിം ജമാഅത്തിനു വേണ്ടി നിര്‍മ്മിച്ച ശംസുല്‍ ഉലമ ഓടിട്ടോരിയത്തിന്റെ ഉദ്ഘാടനവും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

Monday, January 24, 2011

DEAR FOLLOWERS AND VISITORS , PLEASE VISIT AND FOLLOW www.skssfchembirika.blogspot.com FOR LATEST UPDATES................
THANKS FOR VISITING AND FOLLOWING OUR BLOG.
HOPING.....YOU WILL VISIT AND FOLLOW THE ABOVE MENTIONED BLOG
-ADMINISTRATOR